ഛത്തീസ്ഗഡില്‍ നിന്നും മൂന്ന് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

dead body

സുക്മ: ഛത്തീസ്ഗഡിലെ സുക്മാ ജില്ലയില്‍ നിന്നും മൂന്ന് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ജില്ലാ റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ എന്‍കൗണ്ടറിലാണ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടലിനു ശേഷം നടത്തിയ തിരച്ചിലിലാണ് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങളും അവയുടെ സമീപത്തു നിന്നും ആയുധങ്ങളും കണ്ടെടുത്തതെന്ന് സുക്മ എസ് പി അഭിഷേക് മീന അറിയിച്ചു.

ഗട്ടാപഡില്‍ നിന്നും തോക്കന്‍പള്ളി ഗ്രാമത്തിലേക്ക് യാത്ര തിരിച്ച നക്‌സലൈറ്റുകളെ പതുങ്ങിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം.

ഛത്തീസ്ഗഡിലെ സാഗ്മേത പ്രദേശത്തു നിന്നും ജൂണ്‍ 11 ന് മൂന്ന് നക്‌സലൈറ്റുകളെ അറസ്റ്റ് ചെയ്യുകയും അവരുടെ പക്കല്‍ നിന്നും ധാരാളം ആയുധങ്ങള്‍ പിടിച്ചെടുക്കുകയുമുണ്ടായി.

Top