ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് നടത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

arrest

തലശേരി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മത്സ്യമൊത്ത വിതരണ കമ്പനിയുടമയായ പി.പി.എം. മജീദിന്റെ വീട്ടില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്നുപേര്‍കൂടി അറസ്റ്റില്‍. പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ച രണ്ടു കാറുകളും പൊലീസ് കണ്ടെടുത്തു. തൃശൂര്‍ കൊടകര ഭാഗത്ത് നടത്തിയ ആസൂത്രിത റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

കൊടകര സ്വദേശിയായ ഷിജു (33), രജീഷ് എന്ന ചന്തു (32), ആല്‍ബിന്‍ എന്ന അബി (35) എന്നിവരെയാണ് എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ മലപ്പുറം വള്ളുവമ്പ്രം വേലിക്കോട്ട് വീട്ടില്‍ ലത്തീഫ്(42), തൃശൂര്‍ കനകമല പള്ളത്തീല്‍ വീട്ടില്‍ ദീപു(23), തൃശൂര്‍ കൊടകര പനപ്ലാവില്‍ വീട്ടില്‍ ബിനു (36), ധര്‍മ്മടം ചിറക്കുനിയിലെ ഖുല്‍ഷന്‍ വീട്ടില്‍ നൗഫല്‍ (36) എന്നിവരെ തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസിട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Top