തെലങ്കാനയില്‍ 3 പ്രതിപക്ഷ എംഎല്‍എമാര്‍ ടിആര്‍എസിലേക്ക്

തെലങ്കാന : തെലങ്കാനയില്‍ 3 പ്രതിപക്ഷ എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്ന് രേഗ കാന്ത റാവു, അത്രം സക്കു എന്നിവരും ടിഡിപിയില്‍ നിന്ന് സുന്ദര വെങ്കട്ട വീരയ്യയുമാണ് ടിആര്‍എസില്‍ ചേര്‍ന്നത്.

ഇതോടെ 119 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 17 ആയി കുറഞ്ഞു. 12നാണ് തെലങ്കാനയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്.

Top