കണ്ണൂരില്‍ പുഴയില്‍ കുഴിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി

കണ്ണൂര്‍: പയ്യാവൂര്‍ പാറക്കടവിനു സമീപം കൂട്ടുപുഴയില്‍ കുളിക്കാനിറങ്ങിയ 3 പേര്‍ ഒഴുക്കില്‍ പെട്ടു. ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ 4 പേര്‍ കുളിക്കാന്‍ എത്തിയതായിരുന്നു.

3 പേര്‍ നിര്‍മാണ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ആരേയും കണ്ടെത്തിയില്ല. തിരച്ചില്‍ തുടരുകയാണ്. പ്രദേശവാസികളും, പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. സ്ഥലത്ത് മഴയുണ്ട്. ഇരുട്ടാകാറായതു കൊണ്ട് തിരച്ചില്‍ നിര്‍ത്തേണ്ട അവസ്ഥയാണ് നിലവില്‍.

Top