മൊഗാദിഷുവില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: മൊഗാദിഷുവില്‍ സര്‍ക്കാര്‍ ഓഫീസിനു നേരെ കാര്‍ ബോംബ് അക്രമണം. സൊമാലിയയുടെ തലസ്ഥാനമാണ് മൊഗാദിഷ്. ചാവേര്‍ കാര്‍ ബോംബ് ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും ആറ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫേടനത്തില്‍ സമീപത്തെ സ്‌കൂള്‍ തകര്‍ന്നു വീണാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്.

ഹൗല്‍വാദാഗ് ജില്ലയിലായിരുന്നു സംഭവം നടന്നത്. സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന്‌ സമീപത്തെ വീടുകള്‍ക്കും മോസ്‌ക്കിനും കേടുപാടുകള്‍ സംഭവിച്ചു. ഉഗ്രസ്‌ഫോടനത്തില്‍ മോസ്‌ക്കിന്റെ മേല്‍ക്കൂര പറന്നുപോയിരുന്നു.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ അല്‍ഷബാബ് ഏറ്റെടുത്തു. സര്‍ക്കാര്‍ ഓഫീസ് വളപ്പിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ച സൈനികരാണ് കൊല്ലപ്പെട്ടത്.

Top