അഫ്ഗാനിസ്ഥാനിൽ യു.എസ് ഡ്രോൺ ആക്രമണം ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു

US drone strikE

കാബൂൾ : അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയിലെ നംഗർഹാർ പ്രവിശ്യയിലാണ് യു.എസ് ഡ്രോൺ ആക്രമണം നടത്തിയത്.

ഡെഹ് ബാല ജില്ലയിൽ നടന്ന ഏറ്റവും പുതിയ ഡ്രോൺ ആക്രമണമാണ് ഇത്. ആക്രമണത്തിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദിയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് അഫ്ഗാൻ സൈനികരെ ഉദ്ധരിച്ച് ഖമാസ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഐഎസ് ഉൾപ്പെടെയുള്ള ഭീകരവാദ ഗ്രൂപ്പുകളിൽനിന്ന് ഇതുവരെ ഈ ആക്രമണത്തിൽ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. കിഴക്കൻ മേഖലയിലെ താരതമ്യേന ശാന്തമായ പ്രവിശ്യകളിൽ ഒന്നാണ് നംഗർഹർ. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ തീവ്രവാദ ഗ്രുപ്പുകൾ ഇവിടെ പ്രവർത്തനം ആരംഭിച്ചതോടെ പ്രശ്നങ്ങൾ ശക്തമാകുകയായിരുന്നു.

Top