ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ ട്രാല്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.

ചൊവ്വാഴ്ച രാത്രിയാണ്‌ സംഭവം. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു.

Top