Three militants killed encounter in hadwara

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടല്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടലില്‍ നടന്നത്. തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ ഒരു സൈനികനു വെടിയേറ്റു.

രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പ്രദേശത്തു പരിശോധന നടത്തവെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു. ഇതേതുടര്‍ന്നു സൈന്യം നടത്തിയ തിരിച്ചടിയിലാണ് മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ബന്ദിപ്പോറയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. ഒരു ഭീകരനെ സുരക്ഷാസേന വധിക്കുകയും ചെയ്തു.

ഞായാറാഴ്ച കുല്‍ഗാമിലെ യാരിപോറ പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും കൊല്ലപ്പെട്ടിരുന്നു.

Top