കശ്മീരിലെ ഭീകരാക്രമണം ; മരിച്ച സൈനികരുടെ എണ്ണം മൂന്നായി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാവാദി ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം മൂന്നായി.

രണ്ട് സിആര്‍പിഎഫ് ജവന്മാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് ഭീകരവാദി ആക്രമണമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ 4.30 ഓടെ തീവ്രവാദികള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മാരക ആയുധങ്ങളുമായി എത്തിയ മൂന്നോളം തീവ്രവാദികളാണ് പോലീസ്, സിആര്‍പിഎഫ് ജീവനക്കാരുടെ കോംപ്ലക്‌സിലേക്ക് വെടിയുതിര്‍ത്തത്.

ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും സൈന്യം വളഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

വെള്ളിയാഴ്ച, അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റിനു നേര്‍ക്കു പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.

Top