ജമ്മുകശ്മീർ കുൽഗാം ജില്ലയിൽ മൂന്ന് ഭീകരർ പൊലീസ് പിടിയിൽ

ശ്രീനഗർ: തെക്കൻ കശ്മീരിൽ മൂന്ന് ഭീകരർ പൊലീസ് പിടിയിൽ .

കുൽഗാം ജില്ലയിൽ നിന്നുമാണ് മൂന്ന് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുൽഗാമിലെ കുന്ധ് മേഖലയിൽ നടന്ന പൊലീസ് തിരച്ചിലിലാണ് ഭീകരർ പിടിയിലായത്.

ഐജി മുനീർ ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നും ഐജി ഖാൻ പറഞ്ഞു.

മേഖലയിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ സൈനികൻ മരിച്ചിരുന്നു.പിന്നാലെയാണ് ഭീകരർക്ക് വേണ്ടി പൊലീസും സൈന്യവും സംയുക്ത തിരച്ചിൽ നടത്തിയത്.

ഏറ്റുമുട്ടലിൽ പരിക്കേറ്റ ഭീകരൻ അത്താ മുഹമ്മദ് മാലിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ വെടിയേറ്റ് രക്തത്തിൽ കുളിച്ച നിലയിലാണ് പരിക്കേറ്റ ഭീകരനെ കണ്ടെത്തിയതെന്നും ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്നും ഖാൻ വ്യക്തമാക്കി.

Top