ശ്രീനഗറിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരവാദികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികളെ വധിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ മരണമടഞ്ഞു.

ഫതെ കദൽ എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടാവുന്നത്. ഈ മാസം ആദ്യം രണ്ടു ദേശീയ കോൺഫറൻസ് ജീവനക്കാരും ഇവിടെ വെച്ച് കൊല്ലപ്പെട്ടിരുന്നു. ജനുവരി മുതൽ ഏതാണ്ട് 160 ഭീകരവാദികളാണ് ഇവിടെ വെച്ച് വധിക്കപ്പെട്ടത്. കഴിഞ്ഞ വർഷം മാത്രം 213 ഭീകരവാദികളെയാണ് ഇവിടെ വെച്ച് വധിച്ചത്‌.

കഴിഞ്ഞ വ്യാഴാഴ്ച ഒരു മുൻ അലിഗർ മുസ്ലിം സർവകലാശാലയിലെ പണ്ഡിതൻ ഉൾപ്പടെ രണ്ടു ഭീകരവാദികളെ വധിച്ചിരുന്നു. മനാൻ ബഷിർ വാണിയുടെ ഗൂഢാലോചന യോഗത്തിൽ പങ്കെടുത്തതിന്റെ പേരിൽ അലിഗർ മുസ്ലിം സർവകലാശാലയിലെ രണ്ട് പണ്ഡിതന്മാരെ സർവകലാശാലയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ പറഞ്ഞു കൊണ്ട് മുന്നോട്ട് നീങ്ങിയ ഇവർക്ക് എതിരെ കേസും എടുത്തിട്ടുണ്ട്.

Top