സ്വീഡിഷ് അക്കാദമി ലൈംഗീക അപവാദ കുരുക്കില്‍; പ്രതിഷേധിച്ച് മൂന്നു പേര്‍ രാജിവച്ചു

sweedishacca

സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം വിതരണം ചെയ്യുന്ന സ്വീഡിഷ് അക്കാദമി ലൈംഗീക അപവാദ കുരുക്കില്‍. ലൈംഗികാരോപണം നേരിടുന്ന ഉന്നതനുമായി അക്കാദമി ബന്ധം പുലര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് അക്കാദമിയിലെ ആജീവനാന്ത അംഗങ്ങളായ മൂന്ന് പേര്‍ രാജിവച്ചു.

17 വര്‍ഷത്തോളം നൊബേല്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന കിയെല്‍ എസ്പ്മാര്‍ക്ക്, എഴുത്തുകാരായ പീറ്റര്‍ ഇംഗ്ലണ്ട്, ക്ലാസ് ഓസ്റ്റര്‍ഗ്രെന്‍ എന്നിവരാണ് രാജിവെച്ചത്. ആജീവനാന്ത അംഗങ്ങളായ ഇവര്‍ക്ക് സാങ്കേതികമായി രാജിവെയ്ക്കാനാവില്ലെങ്കിലും ഇനി നടക്കുന്ന യോഗങ്ങളില്‍ വിട്ടുനില്‍ക്കുമെന്നാണ് സൂചന.

സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാനായി നവംബറിലാരംഭിച്ച മീ ടൂ കാമ്പയിനിന്റെ ഭാഗമായാണ് അക്കാദമി അംഗങ്ങളുടെ ഭാര്യമാരും മക്കളുമ ഉള്‍പ്പെടെയുള്ളവര്‍ ഉന്നതനെതിരേ ആരോപണമുന്നയിച്ചത്. അക്കാദമി അംഗത്തിന്റെ ഭര്‍ത്താവായ ഇയാളുടെ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല.

സ്വീഡനിലെ ഡാഗെന്‍സ് നെയ്ഹെതര്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇയാള്‍ പീഡിപ്പിച്ച 18 സ്ത്രീകളുടെ മൊഴിയും പത്രം പ്രസിദ്ധീകരിച്ചിരുന്നു. 1996-നും 2017-നും ഇടയിലാണ് ഇയാള്‍ ഇവരെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top