ഭോപ്പാലില്‍ മലയാളി ആരോഗ്യപ്രവര്‍ത്തകനും കുടുംബത്തിനും കോവിഡ്19 സ്ഥിരീകരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ആരോഗ്യപ്രവര്‍ത്തകനും കുടുംബത്തിനും കോവിഡ്19 സ്ഥിരീകരിച്ചു. ഭോപ്പാലിലെ കോളാറില്‍ താമസിക്കുന്ന മൂന്നംഗ മലയാളി കുടുംബത്തിനാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരന്നു ഇദ്ദേഹം. ഇതിനിടയിലാണ് ഇയാളുടേയും കുടുംബാംഗങ്ങളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതും രോഗം സ്ഥിരീകരിച്ചതും.

ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടില്ലെന്നും മികച്ച പരിചരണമാണ് ആശുപത്രിയില്‍നിന്ന് ലഭിക്കുന്നതെന്നും കോവിഡ് 19 ബാധിതന്‍ പ്രതികരിച്ചു.

അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്ന് കോവിഡ്-19 ബാധിതന്‍ പറഞ്ഞു. നിലവില്‍ പതിനഞ്ചോളം മലയാളി കുടുംബങ്ങള്‍ നിരീക്ഷണത്തിലാണ്.

Top