തൃശ്ശൂര്‍ പേരാമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാ കുറിപ്പ് ലഭിച്ചു

തൃശ്ശൂര്‍ : തൃശ്ശൂര്‍ പേരാമംഗലം അമ്പലക്കാവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ്(35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍ (9) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിന്‍ ഓട്ടിസ ബാധിതനായിരുന്നു. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടുണ്ട്.

ഭാര്യ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയില്‍ കിടത്തിയിരിക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വീട് തുറക്കാത്തതിനെത്തുടര്‍ന്ന് അയല്‍ വാസികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു. പേരാമംഗലം സ്ഥലത്തെത്തി വാതില്‍ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. അബുദാബിയിലായിരുന്ന സുമേഷ് 12 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. പുതുതായി പണി കഴിയിപ്പിച്ച ഇവരുടെ വീട്ടിലേക്ക് ഇക്കഴിഞ്ഞ നവംബറിലാണ് കുടുംബം താമസം മാറിയത്.

Top