ഐഐടി ഡല്‍ഹി ക്യാമ്പസില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്നുപേരെ ഐഐടി ന്യൂഡല്‍ഹി ക്യാമ്പസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുല്‍ഷന്‍ ദാസ്, ഭാര്യ സുനിത, അമ്മ കംത എന്നിവരെയാണ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫ്‌ലാറ്റിലെ മൂന്ന് മുറികളിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top