അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍

കൊല്ലം: കൊട്ടാരക്കരയില്‍ അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍. വാളകം സ്വദേശി മോഹനന്‍പിള്ള, തിരുവനന്തപുരം സ്വദേശി ഹേമന്ത്, നെയ്യാറ്റിന്‍കര സ്വദേശി ജോണ്‍ കിങ്സ്റ്റന്‍ എന്നിവരാണ് പിടിയിലായത്.

കൊല്ലം ഡാന്‍സഫ് ടീമിന്റെ പരിശ്രമത്തിലാണ് മൂവരും വലയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു. കൊട്ടാരക്കര, കുന്നിക്കോട് മേഖലകളില്‍ വിതരണത്തിനായി കൊണ്ടുവന്നതാണ് കള്ളനോട്ടുകളെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

അതേസമയം സംസ്ഥാനത്ത് എവിടെയൊക്കെ കള്ളനോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ഇവയുടെ ഉറവിടം അന്വേഷിച്ചു വരികയാണെന്നും കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

 

Top