ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടി; മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ ഒളിസങ്കേതത്തില്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ജാര്‍ഖണ്ഡിലെ ഗുംലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് എ കെ 47 തോക്കുകളടക്കം അഞ്ച് ആയുധങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

സുരക്ഷാ സേന ഇന്ന് രാവിലെ 6.20-ഓടെ അപ്രതീക്ഷിതമായാണ് മാവോയിസ്റ്റ് കേന്ദ്രത്തിലെത്തിയത്. സിആര്‍പിഎഫിന്റെ 209 കോബ്ര ബറ്റാലിയനാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മാവോയിസ്റ്റുകള്‍ തിരികെ വെടിവയ്ക്കുകയായിരുന്നു.

Top