ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് മൂന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച് മൂന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍ എന്നീ പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കാര്യം വ്യക്തമാക്കിയത്. തുടക്കം മുതല്‍ തന്നെ സിപിഐഎം ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ശബ്ദമുയര്‍ത്തിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ പറയുന്നു.

‘ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള സംഭാവനകള്‍ സ്വീകരിക്കരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ നിലപാടിന് അനുസൃതമായി ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പാര്‍ട്ടിക്ക് ഒരു സംഭാവനയും ലഭിച്ചിട്ടില്ല’, കത്തില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ ചോദ്യം ചെയ്യുന്ന മൂന്ന് കേസുകളില്‍ ഒന്ന് സിപിഐഎമ്മിന്റേതാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒപ്പിട്ട കത്തില്‍ പാര്‍ട്ടി വ്യക്തമാക്കുന്നു.

 

Top