പശ്ചിമബംഗാളില്‍ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് മരണം ; ഒരാള്‍ക്ക് ഗുരുതര പരിക്ക്‌

ഫര്‍സിപാറ: പശ്ചിമബംഗാളില്‍ ബോംബ് പൊട്ടിത്തെറിച്ച് മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റയാളെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫര്‍സിപാറയിലെ അതിര്‍ത്തി ഔട്ട്‌പോസ്റ്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. കന്നുകാലി കടത്തുകാര്‍ ബക്കറ്റില്‍ ഒളിപ്പിച്ച് വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സോക്കറ്റ് ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു.

Top