മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 27 മരണം ; നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ക്കായുള്ള എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 27 പേര്‍ മരിച്ചു, 50-ല്‍ അധികം പേര്‍ക്കു പരുക്കേറ്റു.

ഇതില്‍ 30 പേരുടെ നില ഗുരുതരമാണ്.

കനത്ത മഴയില്‍നിന്ന് രക്ഷതേടി ജനക്കൂട്ടം റയില്‍വേ മേല്‍പ്പാലത്തിലേക്കു തിക്കിക്കയറിയതാണ് വന്‍ ദുരന്തത്തിനിടയായത്.
_1aa1c638-a4df-11e7-84eb-85ab3d3e2a90

എന്നാല്‍, അപകടം ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല.

നാലു ലൈനുകള്‍ ഉള്ളതില്‍ ഒരെണ്ണത്തിലെ ഗതാഗതം മാത്രമാണു തടസ്സപ്പെട്ടത്.

Top