മക്കളുമായി അമ്മയുടെ ആത്മഹത്യാ ശ്രമം ; കുട്ടികൾക്ക് ദാരുണാന്ത്യം

death

ഭഗൽപുർ : മക്കളുമായി കുളത്തിൽ ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു,  മൂന്ന് കുട്ടികളും മരണപ്പെട്ടു.

കരുണാദേവി എന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മുർഗിയ ചക്ക് വില്ലേജിൽ മൂന്ന് മക്കളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന്‌ സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാമാനന്ദ് കുമാർ കൗശൽ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി തന്നെ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഒരാളുടെ മൃതദേഹം രാവിലെ കണ്ടെടുത്തു. രണ്ട് ആൺകുട്ടികളും, ഒരു പെൺകുട്ടിയുമാണ് മരണപ്പെട്ടത്.

രക്ഷപ്പെട്ട യുവതിയെ സനുഹാല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

 

Top