Three kidnapped Spanish journalists released in Syria

ദമാസ്‌കസ്: സിറിയയില്‍ ജോലിക്കിടെ തട്ടിക്കൊണ്ടുപോയ മാധ്യമ പ്രവര്‍ത്തകരെ മോചിപ്പിച്ചു. സ്പാനിഷ് മാധ്യമ പ്രവര്‍ത്തകരായ അന്റോണിയോ പാംപലീഗ, ജോസ് മാന്വല്‍ ലോപ്പ്‌സ്, എയ്ഞ്ചല്‍ സാസ്‌ട്രേ എന്നിവരാണ് മോചിതരായത്.

ഇവരെ എത്രയും പെട്ടന്ന് സ്‌പെയിനില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സിറിയന്‍ ഭരണകൂടം അറിയിച്ചു. അതേസമയം, ആരാണ് ഇവരെ തട്ടിക്കൊണ്ട് പോയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പത്ത് മാസം മുമ്പ് വടക്കന്‍ അലപ്പോയില്‍ നിന്നാണ് മാധ്യമ പ്രവര്‍ത്തകരെ കാണാതായത്. ഐഎസ് തീവ്രവാദികളുടെ ശക്തി കേന്ദ്രമായ അലപ്പോയില്‍ നിന്ന് മുമ്പും മാധ്യമ പ്രവര്‍ത്തകരെ തട്ടികൊണ്ടുപോകുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പൂര്‍ണമായും സുരക്ഷിതരാണെന്ന് സ്‌പെയിനും അറിയിച്ചു.

Top