three heroines as part of the ammootty’s next film

ജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് മൂന്ന് നായികമാര്‍.

വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, പൂനം ബജ്വ എന്നിവരാണ് മെഗാസ്റ്റാറിന്റെ നായികമാരായി എത്തുന്നത്. മൂന്ന് പേരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണെന്ന് സംവിധായകന്‍ അജയ് വാസുദേവന്‍ പറഞ്ഞു.

മമ്മൂട്ടി കോളേജ് അധ്യാപകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്.

വരലക്ഷ്മി ശരത്കുമാര്‍ ‘കസബ’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ‘വെനീസിലെ വ്യാപാരി’ എന്ന ചിത്രത്തിലൂടെ പൂനം ബജ്വയും മമ്മൂട്ടിയുടെ നായികയായിട്ടുണ്ട്. ദിലീപ് നായകനായ കാര്യസ്ഥനുശേഷം മഹിമ നമ്പ്യാര്‍ അഭിനയിക്കുന്ന മലയാളചിത്രമാണിത്.

ഉണ്ണി മുകുന്ദനും മുകേഷും ചിത്രത്തില്‍ സുപ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

Top