പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ മത്സ്യതൊഴിലാളികളെ കാണാനില്ല

മലപ്പുറം: പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയാണ് കാണാതായത്.

പൊന്നാനി തീരദേശ പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചു ദിവസം മുമ്പാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. എന്നാല്‍ ഇതുവരേയും യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Top