പാതിരാത്രി അത്യുച്ചത്തില്‍ പാട്ട് വെച്ച് വാഹനം ഓടിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

നോയിഡ: അര്‍ദ്ധരാത്രി ഉച്ചത്തില്‍ പാട്ട് വച്ച് വാഹനം ഓടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പിക്കപ്പ് ട്രക്കില്‍ സ്പീക്കര്‍ വച്ചായിരുന്നു അറസ്റ്റിലായവര്‍ വാഹനം ഓടിച്ചിരുന്നത്.

പാതിരാത്രി അത്യുച്ചത്തിലുള്ള പാട്ട് കേട്ട് ആളുകള്‍ റോഡിലേക്ക് ഇറങ്ങിവന്നു. സംഭവത്തിന് പിന്നാലെ പൊലീസെത്തി ട്രക്കിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ട്രക്ക് പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ ജനുവരി 18ന് നോയിഡയില്‍ രാത്രി പത്ത് മണിക്ക് ശേഷം നടന്ന വിവാഹ പരിപാടിയില്‍ ഉച്ചത്തില്‍ പാട്ട് വച്ചതിന് ഡിജെയെ അറസ്റ്റ് ചെയ്തിരുന്നു.

Top