കൊച്ചിയില്‍ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു

accident

കൊച്ചി : കൊച്ചിയില്‍ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. നെട്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ച് രണ്ടു പേരും മരടില്‍ കാറിടിച്ച് വഴിയാത്രക്കാരനുമാണ് മരിച്ചത്.

നെട്ടൂരില്‍ ലോറിയിലുണ്ടായിരുന്ന വര്‍ഗീസ്, ജോണ്‍ എന്നിവരാണ് മരിച്ചത്. മരടില്‍ വണ്ടിപ്പെരിയാര്‍ പഴയ പാമ്പനാര്‍ സ്വദേശി പി.കെ. രമേശന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശലഞ്ച് രാജ്, ശിവപ്രസാദ് എന്നിവര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top