കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേരുടെ നില ഗുരുതരം

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിക്കടുത്ത് ചോറ്റിയില്‍ കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ച കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചാണ് അപകടം നടന്നത്.

അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്ന പെരുവന്താനം സ്വദേശി ശ്രീധരന്‍ പിള്ള, ബൈക്ക് യാത്രികരായ വംബ്ലി സ്വദേശികളായ പെരുമണ്ണില്‍ ഷാജി, മണ്ണശേരി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ലോറിയുടെ അമിത വേഗമാണ് അപകടകാരണം എന്നാണ് വിവരം.

Top