സ്വീഡനിലെ കഫേയില്‍ വെടിവെയ്പ്പ്;മൂന്നു പേര്‍ കൊല്ലപ്പെട്ടും, നിരവധിപേര്‍ക്ക് പരുക്ക്

സ്റ്റോക്ക്‌ഹോം: തെക്കന്‍ സ്വീഡിഷ് നഗരമായ മല്‍മോയിലെ ഇന്റര്‍നെറ്റ് കഫേയിലുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 18,20,29 വയസ് പ്രായമുള്ളവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

sweeden-3

മല്‍മോ പൊലീസ് സ്റ്റേഷന് സമീപമുള്ള കഫേയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് വെടിവെയ്പുണ്ടായത്. കഫേയിലിരുന്ന ആളുകള്‍ക്ക് നേരെ വാഹനത്തിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനുശേഷം ആയുധധാരി രക്ഷപ്പെട്ടു. പതിനഞ്ചോളം തവണ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി.

sweddden-2

സംഭവത്തിന് ഭീകര ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. വൈകുന്നേരം 6.15 നാണ് വെടിവെയ്പ്പ് ആരംഭിച്ചതെന്നും 15 അല്ലെങ്കില്‍ 20 തവണ വെടിയൊച്ച കേട്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. വെടിയേറ്റ ആറു പേരെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. ദൃക്‌സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Top