രോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ തിക്കും തിരക്കും; മൂന്നു പേര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ രോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്പില്‍ ദുരിതാശ്വാസ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.

കോക്സ് ബസാര്‍ ജില്ലയിലെ ബാലുഖാലിയിലാണ് സംഭവം.

ബാലുഖാലി പാന്‍ ബസാര്‍ മേഖലയില്‍ നിയമവിരുദ്ധമായി ഒരു സന്നദ്ധസംഘം നടത്തിയ വസ്ത്രവിതരണത്തിനിടെയുണ്ടായ തിരക്കില്‍ പെട്ടാണ് മരണമെന്ന് യുഎന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മ്യാന്‍മറിലെ റാഖിന്‍ സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമായതോടെ പാലായനം ചെയ്ത ആയിരക്കണക്കിന് രോഹിങ്ക്യകളാണ് ക്യാമ്പില്‍ കഴിയുന്നത്.

Top