കരയിലെ കണ്ണുനീരിന് അന്ത്യമില്ല ; മൂന്ന് മൃതദേഹങ്ങള്‍ കൂടി കിട്ടി, സംസ്ഥാനത്തെ മരണസംഖ്യ 26 ആയി

Ockhi disaster

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കിട്ടി.

കൊച്ചിയില്‍ നടത്തിയ തിരച്ചിലില്‍ ഞാറയ്ക്കല്‍ പുറങ്കടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്.

വൈകിട്ട് ആറരയോടെ മൃതദേഹം വൈപ്പിനില്‍ എത്തിക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങളും കിട്ടിയത്.

അതേസമയം 72 മത്സ്യത്തൊ‍ഴിലാളികളെക്കൂടി കോസ്റ്റ്ഗാര്‍ഡ് ഇന്ന് രക്ഷപ്പെടുത്തി. മലയാളികളും തമി‍ഴ്നാടു സ്വദേശികളുമായ ഇവരെ ലക്ഷദ്വീപിലെ ബിത്ര ദ്വീപിലെത്തിച്ചു.

മു‍ഴുവന്‍പേരെയും നാട്ടില്‍ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേ സമയം മറൈന്‍ എന്‍ഫോ‍ഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ പുറംകടലില്‍ തിരച്ചില്‍ തുടരുകയാണ്.

കോസ്റ്റ് ഗാര്‍ഡിന്‍റെ ICGS സമര്‍ എന്ന കപ്പലിലാണ് തൊ‍ഴിലാളികളെ പുറംകടലില്‍ നിന്ന് രക്ഷപ്പെടുത്തിയത്.6 ബോട്ടുകളിലായി മത്സ്യബന്ധനം നടത്തിയിരുന്ന 72 പേരെ ലക്ഷദ്വീപിലെ ബിത്ര ദ്വീപിലെത്തിക്കുകയായിരുന്നു.
ഇവരില്‍ 58 പേര്‍ തമി‍ഴ്നാട് സ്വദേശികളും 14 പേര്‍ മലയാളികളുമാണ്.

Top