മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്ന് പിടികൂടിയത് മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം !

കോട്ടയ്ക്കല്‍: മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്ന് പിടികൂടിയത് മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബൈക്കിലും കാറിലുമെത്തിയ സംഘം കുഴല്‍പ്പണവുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ വാഹനം മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top