രാജ്മോഹന്‍ ഉണ്ണിത്താനെ ആക്രമിച്ച മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ : കണ്ണൂര്‍ പിലാത്തറയില്‍ പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരായ കുളപ്പുറം ടി.വി.അനീഷ് (25), ഏഴിലോട് ചെയ്യില്‍ പി.അശോകന്‍ (52), പരിയാരം ഗവ.മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ മണ്ടൂര്‍ കല്ലത്ത് ജയേഷ് (35) എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്.

Top