അനധികൃതമായി പശുക്കളെ കടത്തല്‍; ഉത്തര്‍പ്രദേശില്‍ മൂന്ന് അറസ്റ്റില്‍

ബാഗ്പത്: പശുക്കളെ കടത്തിയതിന് ഉത്തര്‍പ്രദേശില്‍ മൂന്ന് അറസ്റ്റില്‍. ഇസ്ലാം, ഷക്കീല്‍, അജീജ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി സിന്ദ്വാലിയിലാണ് സംഭവം.

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്ലാമിനും ഷക്കീലിനും പരിക്കേറ്റു. ഇവരില്‍നിന്ന് പശുക്കളെ കശാപ്പ് ചെയ്യാനുള്ള ആയുധം, തോക്ക്, വെടിയുണ്ട, മയക്കുമരുന്ന് കുത്തിവെയ്ക്കാനുള്ള സാമഗ്രികകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. അനധികൃതമായി കടത്തുകയായിരുന്ന രണ്ട് പശുക്കളെയും പൊലീസ് രക്ഷപ്പെടുത്തി.

മൂന്ന് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു.

Top