എറണാകുളം ജില്ലയില്‍ മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി

കൊച്ചി: എറണാകുളം ജില്ലയില്‍ മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇടക്കൊച്ചി സ്വദേശി ജോസഫ്(68), മൂവാറ്റുപുഴ സ്വദേശി മൊയ്ദീന്‍ (75), ആലുവ സ്വദേശിനി പുഷ്പ(68) എന്നിവരാണ് മരിച്ചത്.

മൂവരും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top