വീസ കാലാവധി തീര്‍ന്നിട്ടും രാജ്യം വിട്ടില്ല, കൊച്ചിയില്‍ മൂന്ന് ചൈനാക്കാര്‍ പോലീസ് പിടിയില്‍

arrest

കാക്കനാട്: വീസ കാലാവധി തീര്‍ന്നിട്ടും രാജ്യം വിടാതിരുന്ന മൂന്നു ചൈനാ സ്വദേശികള്‍ പോലീസ് പിടിയിലായി.

ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇടച്ചിറയില്‍ ആഡംബര വില്ല വാടകയ്‌ക്കെടുത്തു താമസിച്ചിരുന്ന ചൈനയിലെ ഷംഗ്ടാങ് സ്വദേശി സിയോലിന്‍ ഹ്യു, ഈ സ്ത്രീയുടെ നാലു വയസുള്ള മകള്‍, ബന്ധുവായ സോംഗ് ക്വി ഹ്യൂ എന്നിവരാണു പിടിയിലായത്.

വിവാഹമോചിതയായ ഒന്നാം പ്രതി സിയോലിന്‍ ഹ്യൂവിനെ മലയാളിയായ ഹഫീസ് അനസ് വിവാഹം ചെയ്തിരുന്നു. തുടര്‍ന്നു സിയോലിനേയും മകളേയും ബന്ധുവിനെയും വിസിറ്റിംഗ് വീസയില്‍ നാട്ടില്‍കൊണ്ടുവന്നു താമസിപ്പിച്ചിരിക്കുകയായിരുന്നു.

60 ദിവസത്തെ വിസിറ്റിംഗ് വീസയിലെത്തിയ ഇവരുടെ വീസാ കാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്ന മലയാളിയായ അനസ് ഇപ്പോള്‍ ഒളിവിലാണ്.

Top