സഹോദരങ്ങളായ മൂന്ന്​ കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

drowned

പാലക്കാട്: പാലക്കാട്​ കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന്​ കുട്ടികൾ പാറകുളത്തിൽ മുങ്ങിമരിച്ചു. കുനിശ്ശേരി കരിയക്കാട്ട്​ ജസീറിന്‍റെ മക്കളായ ജിൻഷാദ്​(12), റിൻഷാദ്​ (7), റിഫാസ്​ (3) എന്നിവരാണ്​ മരിച്ചത്​.

കളിക്കുന്നതിനിടെ കയ്യിൽ പറ്റിയ അഴുക്ക് കഴുകിക്കളയാൻ പോയപ്പോഴാണ് ദാരുണാന്ത്യം. ഇവർ കുളത്തിലേക്ക് വീഴുന്നതുകണ്ട ഒരു കുട്ടി വിവരം മറ്റുള്ളവരെ അറിയിച്ച് ആളുകൾ എത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മൃതദേഹങ്ങൾ ആലത്തൂർ ആശുപത്രി മോർച്ചറിയിലാണ്.

Top