കവരത്തിയില്‍ മൂന്ന് ബോട്ടുകള്‍ കൂടിയെത്തി, കൊച്ചിയില്‍ നിന്നു പോയവ അനിശ്ചിതത്വത്തില്‍

കവരത്തി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട മൂന്ന് ബോട്ടുകള്‍ കൂടി ലക്ഷദ്വീപ് കവരത്തിയില്‍ എത്തി.

സെന്റ് ആല്‍ബെന്‍, ഡിവൈന്‍ ആര്‍ച്ച്, മഹത്വം എന്നീ ബോട്ടുകളാണ് എത്തിയിരിക്കുന്നത്.

എന്നാല്‍, കൊച്ചിയില്‍ നിന്നു പോയ 115 ബോട്ടുകളെക്കുറിച്ച് ഒരു വിവരവുമില്ല.

അതേസമയം, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ കാണായ 29 മത്സ്യതൊഴിലാളികളെ കൂടി രക്ഷിച്ചു.

നാവികസേനയും കോസ്റ്റു ഗാര്‍ഡും കഴിഞ്ഞ 72 മണിക്കൂറായി നടത്തിയ തെരച്ചിലിനുശേഷമാണ് 29 പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്.

നാവികസേന നടത്തിയ തെരച്ചിലില്‍ 13 മത്സ്യത്തൊഴിലാളികളെയാണ് രക്ഷിക്കാന്‍ സാധിച്ചത്.

ലക്ഷദ്വീപിലെത്തിയ 12 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തകര്‍ന്ന ബോട്ടില്‍ പിടിച്ചിരുന്ന മത്സ്യത്തൊഴിലാളികളെയാണ് രക്ഷിച്ചിരിക്കുന്നത്.

വ്യോമസേന നാല് പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. സില്‍വ, ക്രിസ്തുദാസ്, അന്തോണി, മരിയ ദാസ് എന്നിവരെയാണ് വ്യോമസേന രക്ഷപ്പെടുത്തിയത്.

ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top