കടയ്ക്കലില്‍ സംഘര്‍ഷം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ് ഐ പ്രവര്‍ത്തകനും വെട്ടേറ്റു

കൊല്ലം: കൊല്ലം ജില്ലയിലെ കടക്കലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കടയ്ക്കല്‍ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈക്ക് വെട്ടേറ്റത്. തലയിലടക്കം പരിക്കേറ്റ് മൂന്ന് ബിജെപി പ്രവര്‍ത്തകരെയും ആശുപത്രിയിലേക്ക് മാറ്റി.

കോളേജില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തുടരുകയാണ്.

Top