മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ കാന്‍ഡി ക്രഷ് കളി ; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്‌

പാട്‌ന: മൊബൈലില്‍ ഗെയിം കളിച്ച മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിക്കിടെ ഗെയിം കളിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് നടപടി.

പാട്‌നയില്‍ ‘മയക്കുമരുന്നുകടത്ത്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ കാന്‍ഡി ക്രഷ് കളി. മൊബൈലില്‍ കളിയുടെ ചിത്രങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Top