മൂന്ന് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിച്ച്‌ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്ക് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

banking

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദെന ബാങ്ക് എന്നിവ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ലയനവിഷയം സംബന്ധിച്ച് മൂന്ന് ബാങ്കുകളുടെയും അധികൃതരുമായി വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ധനകാര്യ വകുപ്പ് ഉന്നത വൃത്തങ്ങള്‍ സൂചന നല്‍കി.കഴിഞ്ഞ പൊതുബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ബാങ്കുകളെ ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം. ബാങ്കുകള്‍ ലയിപ്പിച്ച് പ്രവര്‍ത്തനമേഖല വിപുലീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.

ജീവനക്കാരുടെ സേവന – വേതന വ്യവസ്ഥകളില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖലയില്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ ബാങ്കുകളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കാട്ടുന്നുണ്ടെന്നും ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളിലുള്ള കിട്ടാക്കടം വര്‍ധിക്കുന്നതുമായുള്ള പ്രശ്നം ഉന്നയിച്ചാണ് സര്‍ക്കാര്‍ ലയനത്തിനൊരുങ്ങുന്നത്.

എസ്ബിടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐ ഏറ്റെടുത്തതിനു പിന്നാലെ രണ്ടാംഘട്ട ബാങ്ക് ലയനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ലയനം പൂര്‍ത്തിയാകുന്നത് വരെ ഈ മൂന്ന് ബാങ്കുകളും സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കും.

ബാങ്ക് ഓഫ് ബറോഡയ്ക്ക് നിലവില്‍ 5,502 ശാഖകളാണ് ഉള്ളത്. വിജയ ബാങ്ക് 2,129, ദേന ബാങ്ക് 1,858 ശാഖകളും. മൂന്നു ബാങ്കുകളിലുമായി 85,675 ജീവനക്കാരാണ് ഉള്ളത്.

Top