ഇന്ത്യയില്‍ അനധികൃതമായി താമസിച്ചു; ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ച് കോടതി

ലഖ്‌നൗ: ഇന്ത്യയില്‍ അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. അഞ്ച് വര്‍ഷത്തെ തടവും 19,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ആറ് മാസം അധികം ജയില്‍ വാസം അനുഭവിക്കേണ്ടി വരുമെന്ന് പ്രത്യേക ജഡ്ജി സഞ്ജീവ് കുമാര്‍ ഉത്തരവിട്ടു.

വ്യാജ പാസ്‌പോര്‍ട്ടും വിസയും ഉണ്ടാക്കി ഇന്ത്യയില്‍ അനധികൃതമായി താമസിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2017ലാണ് മൊഹ്ദ് ഫിര്‍ദൗസ്, ഇമ്രാന്‍, ഫരീരുദ്ദീന്‍ എന്നിവരെ ഉത്തര്‍പ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പിടികൂടുന്നത്. അമൃത്സര്‍-ഹൗറ എക്‌സ്പ്രസില്‍ കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്.

കൂടുതല്‍ അന്വേഷണത്തിലാണ് മൂവരും പാസ്‌പോര്‍ട്ട് വ്യാജമായിയുണ്ടാക്കിയതാണെന്നും എടിഎസ് കണ്ടെത്തിയത്. ഒരു സംശയത്തിനും ഇടമില്ലാതെ എടിഎസ് കേസ് തെളിയിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിത്വം തെളിയിക്കാനായി വ്യാജ തിരിച്ചറിയല്‍ രേഖകളും പ്രതികളുണ്ടാക്കിയിരുന്നു.

Top