അനധികൃതമായി ഇന്ത്യയിലെത്തിയ മൂന്ന് ബംഗ്ലാദേശികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു:അനധികൃതമായി ഇന്ത്യയിലെത്തിയ മൂന്ന് ബംഗ്ലാദേശി പൗരന്‍മാരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ത്തഹള്ളിയിലെ ക്യാമ്പില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്. അച്ഛനേയും അമ്മയേയും മകനേയുമാണ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ ഇവര്‍ ബംഗ്ലാദേശില്‍നിന്നും വന്നവരാണെന്ന് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ബംഗ്ലാദേശ് തിരിച്ചറിയില്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റുകളും ഇവരില്‍നിന്നും കണ്ടെടുത്തു.

Top