3 ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങൾ തൊട്ടടുത്ത ദിവസങ്ങളിൽ ഓർമയായി

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റിലെ 3 ഇതിഹാസ താരങ്ങൾ തൊട്ടടുത്ത ദിവസങ്ങളിൽ ഓർമയായി. ഓഫ് സ്പിന്നർ ആഷ്‌ലി മാലറ്റ് (76), ഒരു ടെസ്റ്റിൽ മൊത്തം 100 റൺസും 10 വിക്കറ്റുകളും സ്വന്തമാക്കിയ ആദ്യ താരമായ ഓൾറൗണ്ടർ അലൻ ഡേവിഡ്സൺ (92), ഓൾറൗണ്ടർ പീറ്റർ ഫിൽപോട്ട് (86) എന്നിവരാണു യാത്രയായത്.

1968നും 1980നും ഇടയിൽ 38 ടെസ്റ്റുകളിൽ ഓസ്ട്രേലിയൻ ജഴ്സിയിൽ ഇറങ്ങിയ മാലറ്റ് 132 വിക്കറ്റുകൾ നേടി. 9 ഏകദിനങ്ങളിലും കളിച്ചു. ഇടംകൈ സ്വിങ് ബോളറായിരുന്ന ഡേവിഡ്സൺ  44 ടെസ്റ്റുകളിൽ നിന്ന് 1328 റൺസും 186 വിക്കറ്റുകളും നേടി. അറുപതുകളിൽ ഓസ്ട്രേലിയയ്ക്കായി 8 ടെസ്റ്റുകളിൽ കളിച്ച ഫിൽപോട്ട് 26 വിക്കറ്റുകൾ നേടി. പിൽക്കാലത്തു  പരിശീലകനായും പ്രവർത്തിച്ചു.

Top