നാസിക്കിൽ വൻ ആയുധ ശേഖരം പൊലീസ് പിടിച്ചെടുത്തു ; മൂന്ന് പേർ അറസ്റ്റിൽ

arrest

നാസിക്ക് : മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് പൊലീസ് വൻ ആയുധ ശേഖരം പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആഗ്ര-മുംബൈ ഹൈവേയിലെ ചന്ദ് വാഡ് ടോൾ പ്ലാസയ്ക്ക് സമീപത്തു നിന്നും വാഹനത്തിനുള്ളിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്.

വ്യത്യസ്ത ഇനത്തിൽ പെട്ട 30 ഓളം തോക്കുകളും 4,100 തിരകളും പിടിച്ചെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

ദേശീയപാതയിലെ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിന് ശേഷം ഡ്രൈവർ പണം നൽകാതെ ജീവനക്കാർക്ക് നേരെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി. ഈ വിവരം പൊലീസിൽ പമ്പിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ജീപ്പ് ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഉത്തർപ്രദേശിലെ ഏതോ ആയുധ ഫാക്ടറിയിൽ നിന്നും മോഷ്ടിച്ച തോക്കുകളാണ് ഇതെന്ന് സംശയിക്കുന്നതായും , എന്നാൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Top