ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുമായി മൂന്ന് പേര്‍ പിടിയില്‍

കൊല്ലം: പാലരുവി എക്സ്പ്രസ് ട്രെയിനില്‍ കണക്കില്‍പ്പെടാത്ത പണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. കൊല്ലം റെയില്‍വെ പൊലീസാണ് 90,40,700 രൂപ വണ്ടി സ്റ്റേഷനിലെത്തിയപ്പോള്‍ പിടികൂടിയത്.

തിരുനെല്‍വേലി സ്വദേശികളായ രഞ്ജിത് കമ്പാര്‍, ഹനുമന്ത്, പ്രശാന്ത് കനാജി കദം എന്നിവരാണ് രേഖകളൊന്നുമില്ലാതെ തിരുനെല്‍വേലിയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന പണവുമായി അറസ്റ്റിലായത്.

ചോദ്യം ചെയ്യലില്‍ പണം കരുനാഗപ്പള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മൂന്ന് പേരും ബന്ധുക്കളാണ്. ആഴ്ചകള്‍ക്ക് മുമ്പ് പുനലൂരില്‍ വെച്ച് ട്രെയിനില്‍ നിന്ന് കള്ളപ്പണം പിടികൂടിയ സംഭവവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നത് പൊലീസ് പരിശോധിച്ചുവരികയാണ്.

 

Top