നെടുമ്പാശ്ശേരിയിൽ 28 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്ത സംഭവം; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്ത കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ദുബായില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്ന ആലുവ സ്വദേശി, ഏറ്റുവാങ്ങാന്‍ വന്ന പേരാമ്പ്ര സ്വദേശി ആയ അധ്യാപകന്‍ ഉള്‍പ്പെടെ രണ്ടു പേരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് ദുബായില്‍ നിന്ന് 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലും ചെയിന്‍ രൂപത്തിലുമായിരുന്നു സ്വര്‍ണ്ണം.

Top