റൂട്ട് കനാലിന് ശസ്ത്രക്രിയ നടത്തിയ മൂന്നര വയസ്സുകാരന്‍ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍

തൃശൂര്‍: തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ നാല് വയസുകാരന്റെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയില്‍ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. ആര്‍ടിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍.

നാല് വയസുകാരന്റെ മരണം പല്ലു വേദനയുടെ ശസ്ത്രക്രിയക്ക് പിന്നാലെയെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പല്ലുവേദനയുമായി ബന്ധപ്പെട്ടാണ്. കെവിന്‍ – ഫെല്‍ജ ദമ്പതികളുടെ മകന്‍ ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റൂട്ട് കനാല്‍ സര്‍ജറിക്കായാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സര്‍ജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.

Top