തൃശൂരില്‍ ജ്വല്ലറിയില്‍ നിന്ന് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: തൃശൂരിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. കയ്പമംഗലം മൂന്നുപീടികയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ നിന്നു വ്യാഴാഴ്ച രാത്രി മൂന്നര കിലോ സ്വര്‍ണമാണ് മോഷണം പോയത്.

ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണു കവര്‍ച്ച നടന്നത്. രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറന്നപ്പോഴാണു കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിയുടെ പിന്നിലെ ഭിത്തി തുരന്നാണു സംഘം അകത്തുകടന്നത്.

ഇതിനു 1.75 കോടി രൂപ മൂല്യം വരുമെന്നു പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top