വാഹനാപകടത്തില്‍ എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ മരിച്ചു ; നാല് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ മൂന്ന് ഡോക്ടര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് യമുന എക്‌സ്പ്രസ് വേയില്‍വെച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡോക്ടര്‍മാരായ ഹെംബാല, യശ്പ്രീത്, ഹര്‍ഷാദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.

Top