ബൊക്കോ ഹറാം ; നൈജീരിയയിൽ സന്നദ്ധ സംഘടന പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎൻ

Nigeria

അബൂജ : വടക്കുകിഴക്കൻ നൈജീരിയൻ നഗരമായ റാൻ മേഖലയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് സന്നദ്ധ സംഘടന പ്രവർത്തകർ കൊലപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ. ആക്രമണത്തിൽ സന്നദ്ധ സംഘടന പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വക്താവാണ് വ്യക്തമാക്കിയത്.

ബൊക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്നും ചിലരെ ഇവർ തട്ടികൊണ്ട് പോയിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. നൈജീരിയൻ സ്വദേശികളായ സന്നദ്ധ സംഘടന പ്രവർത്തകരാണ് ഇവർ.

ബൊക്കോ ഹറാം ആക്രമണത്തിൽ നിന്നും രക്ഷയായി
നൈജീരിയയിലെ ജനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിന് ഇത്തരത്തിൽ നിരവധി സന്നദ്ധ സംഘടനകളും പ്രവർത്തകരും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

Top